മാനന്തവാടി വനിതാ ഷെല്‍ട്ടര്‍ ഹോമില്‍ കൗണ്‍സിലര്‍, വാച്ചര്‍ നിയമനം
മാനന്തവാടി : വനിതാ ശിശു വികസന വകുപ്പിന്റെ സാമ്പത്തിക സഹായത്തോടെ മാനന്തവാടി ശാന്തിനഗറില്‍ പ്രവര്‍ത്തിക്കുന്ന വനിതാ ഷെല്‍ട്ടര്‍ ഹോമില്‍ കൗണ്‍സിലര്‍, വനിത വാച്ചര്‍ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
കൗണ്‍സിലര്‍ക്ക് എം.എസ്. ഡബ്ല്യു (മെഡിക്കല്‍ ആന്‍ഡ് സൈക്യാട്രി)യും വാച്ചര്‍ക്ക് എട്ടാം ക്ലാസുമാണ് വിദ്യാഭ്യാസ യോഗ്യത. പ്രായം 35 നും 58 നും ഇടയില്‍. യോഗ്യതയുള്ളവര്‍ അപേക്ഷകള്‍ സൂപ്രണ്ട്, ഷെല്‍ട്ടര്‍ഹോം, ആറാട്ടുത്തറ പി.ഒ, മാനന്തവാടി എന്ന വിലാസത്തിലോ [email protected] എന്ന വിലാസത്തിലോ സെപ്തംബര്‍ 24 ന് നകം സമര്‍പ്പിക്കണം. ഫോണ്‍ 9496103165.