തോൽപ്പെട്ടിയിൽ 36 കുപ്പി ആസ്സാം നിർമിത വിദേശമദ്യം പിടികൂടി
മാനന്തവാടി : തോല്‍പ്പെട്ടി എക്‌സൈസ് ചെക്ക്പോസ്റ്റില്‍ കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് ബസ്സില്‍ ഉടമസ്ഥനില്ലാത്ത നിലയില്‍ ബാഗില്‍ സൂക്ഷിച്ച ആസ്സാമില്‍ മാത്രം വില്‍പ്പനാധികാരമുള്ള 36 കുപ്പി വിദേശമദ്യം പിടികൂടി. മദ്യത്തിന്റെ ഉടമസ്ഥനെ കുറിച്ച് അന്വേഷണം ഊര്‍ജിതമാക്കിയതായി എക്‌സൈസ് അധികൃതര്‍ പറഞ്ഞു. പത്ത് വര്‍ഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റമാണിത്.
മാനന്തവാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സജിത് ചന്ദ്രനും സംഘവും തോല്‍പ്പെട്ടി എക്‌സൈസ് ചെക്ക്പോസ്റ്റില്‍ ചെക്ക് പോസ്റ്റ് ഉദ്യോഗസ്ഥരോടൊപ്പം നടത്തിയ വാഹന പരിശോധനയിലാണ് 27 ലിറ്റർ മദ്യം കണ്ടെടുത്തത്. രാത്രികാല അന്തര്‍ – സംസ്ഥാന ബസുകളില്‍ മദ്യം, മയക്കുമരുന്ന് എന്നിവ വന്‍തോതില്‍ കേരളത്തിലേക്ക് വരുന്നുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതനുസരിച്ചാണ് പരിശോധന നടത്തിയത്.
പ്രിവന്റീവ് ഓഫീസര്‍ കെ.എം ലത്തീഫ്, സി.ഇ.ഒമാരായ വി.കെ സുധീഷ്, വിപിന്‍കുമാര്‍, സാലിം, ബാബു, എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.
മദ്യം മയക്കുമരുന്ന് എന്നിവ അന്യസംസ്ഥാനങ്ങളില്‍ നിന്ന് ബസുകളില്‍ കയറ്റിവിട്ട് ബസ്സ് ഡെസ്റ്റിനേഷന്‍ പോയിന്റുകളില്‍ എത്തുമ്പോള്‍ മേല്‍ പറഞ്ഞ ലോബികള്‍ ഇവ എടുക്കുന്നതാണ് ഇപ്പോഴത്തെ രീതിയെന്ന് മനസ്സിലായതായും എക്‌സൈസ് അധികൃതര്‍ പറഞ്ഞു.