പനമരത്ത് വ്യാപാരികൾ മയക്കുമരുന്ന് നിരോധന വിളംബര റാലി സംഘടിപ്പിച്ചു
പനമരം : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പനമരം യൂണിറ്റ് കമ്മിറ്റി മയക്കുമരുന്ന് നിരോധന വിളംബര റാലി സംഘടിപ്പിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡണ്ട് കെ.ടി ഇസ്മായിലിന്റെ നേതൃത്വത്തില്‍ നടന്ന റാലിയില്‍ യൂണിറ്റ് ഭാരവാഹികളായ സോണ സെബാസ്റ്റ്യന്‍, ജോജി ജാസ്മിന്‍, സഹദ് കെ.സി, ജംഷീര്‍.ടി, യൂനുസ് പൂമ്പാറ്റ, ജസീര്‍.കെ, നൂറു ടി.പി, സൈഫു തുടങ്ങിയവര്‍ പങ്കെടുത്തു. റാലിയില്‍ മയക്കു മരുന്നും, നിരോധിത പുകയില ഉത്പ്പന്നങ്ങളും വാങ്ങില്ല, വില്‍ക്കില്ല, ഉപയോഗിക്കില്ല എന്നുള്ള തീരുമാനവുമെടുത്തു.