വയനാട് ഡിസ്ട്രിക്ട് കരാത്തെ ഡൊ അസോസിയേഷനെ ഇവര്‍ നയിക്കും
കൽപ്പറ്റ : വയനാട് ഡിസ്ട്രിക്ട് കരാത്തെ ഡൊ അസോസിയേഷന്റെ 32-ാമത് വാര്‍ഷിക പൊതുയോഗവും തിരഞ്ഞെടുപ്പും നടന്നു. കേരള സ്പോര്‍ട്സ് കൗണ്‍സില്‍ അംഗീകൃത കരാത്തെ ചാമ്പ്യന്‍ഷിപ്പുകളും ഒളിപ്ക്സ് അസോസിയേഷന്‍ കരാത്തെ ചാമ്പ്യന്‍ഷിപ്പുകള്‍ക്ക് നേതൃത്വം നല്‍കുന്നതും വയനാട് ഡിസ്ട്രിക്ട് കരാത്തെ അസോസിയേഷനാണ്. അസോസിയേഷനില്‍ അഫിലിയേഷന്‍ ഇല്ലാതെ നടത്തുന്ന കരാത്തെ ചാമ്പ്യന്‍ഷിപ്പ് വിജയികള്‍ക്ക് വിദ്യാഭ്യാസ ഉപരിപഠനത്തിന് ഗ്രേസ്സ് മാര്‍ക്ക് ലഭ്യമല്ല.
ഭാരവാഹികൾ : ഷിബു കുറുമ്പേമഠം ( പ്രസിഡണ്ട് ). പി.വി.സുരേഷ് (ജനറല്‍ സെക്രട്ടറി). വൈസ് പ്രസിഡണ്ടുമാര്‍ : ഷിജു മാത്യു (സ്പോര്‍ട്സ് കൗണ്‍സില്‍ നോമിനി), രൂപേഷ് പണിക്കര്‍, ചന്ദ്രന്‍.പി.ആര്‍. ജോയിന്റ് സെക്രട്ടറി : ചന്ദ്രബാബു എന്‍.എന്‍, ട്രഷറര്‍ : സജി.പി.പി. നിര്‍വ്വാഹക സമിതി അംഗങ്ങളായി ആഗസ്തി.എം.എം, സൂര്യ ചന്ദ്രന്‍, ചന്ദ്രബാബു എസ്.എസ്, ജെയിംസ്, സൂര്യ പി.എസ്, മനോജ് വി.കെ, സുരേഷ് ബാബു, ഷിഹാബുദ്ദീന്‍ പി.പി എന്നിവരേയും തിരഞ്ഞെടുത്തു.
സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ ഒബ്സര്‍വറായി ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡണ്ട് എം.മധുവും, കേരള കരാത്തെ അസോസിയേഷന്‍ ഒബ്സര്‍വറായി രതീഷ് കുമാറും പങ്കെടുത്തു.
സ്പോര്‍ട്സ് കൗണ്‍സില്‍ പ്രതിനിധി അയൂബ്ബ് പങ്കെടുത്തു.