September 20, 2024

ആദിവാസി യുവതിയെ ബലാല്‍സംഗം ചെയ്‌തെന്ന് പരാതി ; മാനന്തവാടിയിൽ യുവാവ് അറസ്റ്റിൽ

1 min read
Share

മാനന്തവാടി : 26 കാരിയായ ആദിവാസി യുവതിയെ ബലാല്‍സംഗം ചെയ്‌തെന്ന പരാതിയില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. തവിഞ്ഞാല്‍ നാല്‍പ്പത്തിനാല് സ്വദേശിയായ മക്കോല ആറാംതൊടി ഷനോജ് (34) നെയാണ് എസ്.എം.എസ് ഡി.വൈ.എസ്.പി.യുടെ ചുമതല വഹിക്കുന്ന മാനന്തവാടി ഡി.വൈ.എസ്.പി എ.പി.ചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. സംഘത്തില്‍ എ.എസ്.ഐമാരായ മോഹനന്‍, രജിത, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സാബു എന്നിവരും സംഘത്തിലുണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാണ്ട് ചെയ്തു.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.