അധ്യാപകരെ ആദരിച്ചു
പനമരം : നടവയൽ സെന്റ് തോമസ് എൽ.പി സ്കൂളിൽ പി.ടി.എ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അധ്യാപകരെ ആദരിച്ചു കൊണ്ട് അധ്യാപക ദിനം വിപുലമായി ആചരിച്ചു.
സ്കൂളിലെ മുൻ പ്രധാന അധ്യാപകൻ ജോസ് ജോർജ് പുതിയടം ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവ ജോസ് മെച്ചേരി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം അന്നകുട്ടി ജോസ്, വാർഡംഗം സന്ധ്യ ലിഷു, പി.ടി.എ പ്രസിഡന്റ് ജിൻസൺ ജോസ്, സിറാജ് നെല്ലിയമ്പം തുടങ്ങിയവർ സംസാരിച്ചു.