രാജ്യത്ത് 4,369 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു ; 20 മരണം
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 4,369 പേര്‍ക്ക്. നിലവില്‍ രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത് 46,347 പേരാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 20 പേർ മരിച്ചതോടെ മരണസംഖ്യ 5,28,185 ആയി.
അതേസമയം രാജ്യത്ത് കൊവിഡ് ബാധിച്ച് ഇതുവരെ മരണപ്പെട്ടത് 528185 പേരാണ്. നിലവില്‍ ഇതുവരെ കൊവിഡിനെതിരായ വാക്‌സിന്‍ സ്വീകരിച്ചിട്ടുള്ളത് 215.47 കോടിയിലേറെ പേരാണ്.