വയനാട് വന്യജീവി സങ്കേതത്തില്‍ കിടങ്ങില്‍ വീണ ആനക്കുട്ടിയെ രക്ഷപ്പെടുത്തി
ബത്തേരി : വന്യജീവി സങ്കേതത്തില്‍ കിടങ്ങില്‍ വീണ ആനക്കുട്ടിയെ രക്ഷപ്പെടുത്തി. കുറിച്യാട് റേഞ്ചിലെ വണ്ടിക്കടവ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്. രണ്ടര മാസം പ്രായം വരുന്ന ആനക്കുട്ടിയാണ് ഇന്ന് രാവിലെ കിടങ്ങില്‍ അകപ്പെട്ടത്.
കൂട്ടം തെറ്റി കിടങ്ങില്‍ വീണതാണന്നാണ് നിഗമനം. ആര്‍ആര്‍ടി ടീം സ്ഥലത്ത് എത്തിയാണ് ആനക്കുട്ടിയെ കിടങ്ങില്‍ നിന്നും പുറത്തെത്തിച്ചത്. പിന്നീട് വനം വകുപ്പിന്റെ വാഹനത്തില്‍ കയറ്റി ഉള്‍ക്കാട്ടില്‍ തള്ളയാനയുടെ സമീപത്ത് എത്തിക്കുകയായിരുന്നു.