വയനാട് മെഡിക്കൽ കോളേജിലെ ഡോ.വിനോദ് കുമാർ അന്തരിച്ചു
മാനന്തവാടി : വയനാട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഓർത്തോപീഡിക് സർജൻ കോഴിക്കോട് മാത്തോട്ടം സ്വദേശി ഡോ.വിനോദ് കുമാർ (57) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് മിംസ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.
ഒന്നര വർഷമായി മാനന്തവാടിയിൽ സ്ഥിരതാമസമാക്കിയിരിക്കുകയായിരുന്നു. വയനാട് മെഡിക്കൽ കോളേജിലെ മുൻ ഗൈനക്കോളജിസ്റ്റും നിലവിൽ പറശ്ശിനിക്കടവ് ഗവ.ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റുമായ ഡോ.ദീപ പുരുഷോത്തമനാണ് ഭാര്യ. അമ്ദം, അനന്യ എന്നിവർ മക്കളാണ്.