ഉത്പാദനം കുറഞ്ഞു ; രാജ്യത്ത് അരി വില കുത്തനെ ഉയർന്നേക്കും
രാജ്യത്ത് അരി ഉത്പാദനം കുറഞ്ഞേക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. 10-12 ദശലക്ഷം ടണ്‍ കുറയുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വെള്ളിയാഴ്ച അറിയിച്ചത്. പല സംസ്ഥാനങ്ങളിലും മഴ കുറഞ്ഞതിനാല്‍ ഈ ഖാരിഫ് സീസണില്‍ ഇതുവരെ നെല്‍കൃഷി 38 ലക്ഷം ഹെക്ടറില്‍ കുറഞ്ഞതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
2021-22 വര്‍ഷത്തില്‍ (ജൂലൈ-ജൂണ്‍) ആകെ നെല്ലിന്റെ ഉല്‍പ്പാദനം 130.29 ദശലക്ഷം ടണ്‍ ആയി കണക്കാക്കുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ശരാശരി ഉല്‍പ്പാദനമായ 116.44 ദശലക്ഷം ടണ്ണിനേക്കാള്‍ 13.85 ദശലക്ഷം ടണ്‍ കൂടുതലാണിത്. എന്നാല്‍ ഇത്തവണത്തെ മഴ കുറവാണ് എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം.
ഏകദേശം 25 ലക്ഷം ഹെക്‌ടറില്‍ കുറവ് വിസ്തൃതിയുള്ള നാല് വരള്‍ച്ച സംസ്ഥാനങ്ങള്‍ കേരളത്തിലുണ്ട്. ഇത് വഴി കൊണ്ട് മാത്രം 7-8 ദശലക്ഷം ടണ്‍ ഉത്പാദനം കുറവുണ്ടായേക്കാം എന്ന് കേന്ദ്ര ഭക്ഷ്യ സെക്രട്ടറി സുധാന്‍ഷു പാണ്ഡെ അറിയിച്ചു.
അതേസമയം റേഷന്‍ വിതരണത്തില്‍ ഇത് മൂലം പ്രതിസന്ധി ഉണ്ടാവാന്‍ സാധ്യതയില്ലെന്നാണ് സൂചന. ഇത് സംബന്ധിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ നടക്കുകയാണ്. കഴിഞ്ഞയിടെയാണ് വിവിധ ഗ്രേഡ് അരിയുടെ കയറ്റുമതിക്ക് 20% തീരുവ ഇന്ത്യ ചുമത്തിയത്.
വരും ദിവസങ്ങളില്‍ രാജ്യത്ത് അരി വില കുത്തനെ ഉയര്‍ന്നേക്കും. ഈ സാഹചര്യം കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് വലിയ പ്രതിസന്ധി സൃഷ്ടിക്കും. രാജ്യത്തെ 4 പ്രധാന അരി ഉത്പാദക സംസ്ഥാനങ്ങളിലെ വിളവ് കുത്തനെ ഇടിഞ്ഞു.
പശ്ചിമ ബംഗാള്‍, ഉത്തര്‍പ്രദേശ്, ജാര്‍ഖണ്ഡ്, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളില്‍ അരി ഉല്‍പാദനം കുത്തനെ ഇടിഞ്ഞു. നിലവിലെ സാഹചര്യം കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ അരിവില വലിയതോതില്‍ വര്‍ധിക്കാന്‍ ഇടയാക്കും. മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും താങ്ങുവിലയേക്കാള്‍ ഉയര്‍ന്ന നിരക്കിലാണ് അരി സംഭരണം നടക്കുന്നത്. ഈ വര്‍ഷം ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മാസങ്ങളില്‍ അരി വിലയില്‍ 26 ശതമാനം വര്‍ദ്ധനവുണ്ടായി.
പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന അടക്കമുള്ള കേന്ദ്രസര്‍ക്കാരിന്റെ സൗജന്യ ഭക്ഷ്യധാന്യ വിതരണ പദ്ധതികളിലേക്കുള്ള അരിസംഭരണം പ്രതിസന്ധിയിലാണ്. പ്രധാനമന്ത്രി കല്യാണ്‍ യോജനയുടെ കാലാവധി സെപ്റ്റംബറില്‍ അവസാനിക്കുന്ന സാഹചര്യത്തില്‍ സൗജന്യ അരിവിതരണ പദ്ധതി നിര്‍ത്തലാക്കരുതെന്ന് സംസ്ഥാനങ്ങള്‍ കേന്ദ്രത്തോട് അഭ്യര്‍ത്ഥിച്ചു.