ചുണ്ട തളിമല വേങ്ങാക്കോട് എസ്റ്റേറ്റിന് സമീപം പാത്തിപ്പുഴ വെള്ളച്ചാട്ടത്തിൽ 5 പേർ ഒഴുക്കിൽപ്പെട്ടു ; ഒരാൾ മരിച്ചു
മേപ്പാടി : ചുണ്ട തളിമല വേങ്ങാക്കോട് എസ്റ്റേറ്റിന് സമീപം പാത്തിപ്പുഴ വെള്ളച്ചാട്ടത്തിൽ 5 പേർ ഒഴുക്കിൽപ്പെട്ടു. ഒരാൾ മരണപ്പെട്ടു. ചുണ്ട ലോഡിംഗ് തൊഴിലാളി സഹദേവൻ്റെ മകൻ അഭിജിത്ത് ആണ് മരണപ്പെട്ടത്.
ഗുരുതരമായി പരിക്കേറ്റ ശ്രീഹരിയെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ സനത്ത് ,അഭിജിത്ത് (2) അൻസിൽ എന്നിവരുടെ പരിക്ക് ഗുരുതരമല്ല. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു.