മുത്തങ്ങയിൽ എംഡിഎംഎ യുമായി യുവാക്കൾ പിടിയിൽ
ബത്തേരി : മുത്തങ്ങയിൽ അതിമാര മയക്കുമരുന്നായ എംഡിഎംഎ യുമായി യുവാക്കൾ പിടിയിൽ. കൊല്ലം സ്വദേശി തുഷാര വീട്ടില്‍ എസ്. വിഷ്ണു (20), തിരുവനന്തപുരം സ്വദേശി ഗംഗാലയം എസ്.ജി ഹര്‍ഷ് (24) എന്നിവരെയാണ് പിടികൂടിയത്. ഇവരില്‍ നിന്നും 0.6 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.
മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റില്‍ വാഹന പരിശോധനക്കിടെ മൈസൂര്‍ ഭാഗത്തു നിന്നുമെത്തിയ ബസ്സില്‍ നിന്നുമാണ് ഇരുവരെയും എംഡിഎംഎയുമായി പിടികൂടിയത്.
എകൈസസ് ഇന്‍സ്പെക്ടര്‍ പി.എ ജോസഫ്, പിഇഒമാരായ കെ.പി ലത്തീഫ്, വി.ബാബുരാജ്, സിഇഒമാരായ അനൂപ്, സോമന്‍ എന്നിവരുടെ സംഘമാണ് ഇവരെ പിടികൂടിയത്.