വിദ്യാര്‍ഥികള്‍ക്ക് രചന മത്സരം : സെപ്റ്റംബര്‍ 15 വരെ സ്വീകരിക്കും
കൽപ്പറ്റ : ‘ആസാദി കാ അമൃത് മഹോത്സവുമായി’ ബന്ധപ്പെട്ട് കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പിന്നാക്ക വിഭാഗ വികസന വകുപ്പ് നടത്തുന്ന മത്സരങ്ങളുടെ രചനകള്‍ സ്വീകരിക്കുന്നത് സെപ്റ്റംബര്‍ 15 വരെ നീട്ടി.
കേരളത്തിലെ സ്വാതന്ത്ര്യ പോരാളികള്‍’ എന്ന വിഷയത്തില്‍ കാരിക്കേച്ചര്‍, പെയിന്റിങ് മത്സരവും, കേരള നവോത്ഥാനം സ്വാതന്ത്ര്യ സമര പശ്ചാത്തലത്തില്‍’ എന്ന വിഷയത്തില്‍ പ്രബന്ധ മത്സരവുമാണ് സംഘടിപ്പിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.bcdd.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍ നമ്പര്‍: 0471 2727378, 2727379, 0495 2377786. ഇമെയില്‍: bcddcalicut@gmail.com