പുൽപ്പള്ളി ചീയമ്പത്ത് വാഹനാപകടം ; പതിനൊന്നോളം പേർക്ക് പരിക്ക്
പുൽപ്പള്ളി : പുൽപ്പള്ളി ചീയമ്പം വളവിൽ വാഹനാപകടം. പതിനൊന്നോളം പേർക്ക് പരിക്കേറ്റു. പുൽപ്പള്ളിയിലേക്ക് തൊഴിലാളികളുമായി വരികയായിരുന്ന വാഹനമാണ് നിയന്ത്രണംവിട്ട് മറിഞ്ഞത്.
ആസാം സ്വദേശികളായ പതിനൊന്നോളം പേർക്കാണ് പരിക്കേറ്റത്. ഇവരെ പരിക്കുകളോടെ ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് വൈകീട്ട് 5 മണിയോടെയായിരുന്നു അപകടം. തമിഴ്നാട് രജിസ്ട്രഷനുള്ള ടി.എൻ 39 ബി.ബി 9803 നമ്പറിലുള്ള ടെംമ്പോ ട്രാവലറാണ് അപകടത്തിൽപെട്ടത്. കുട്ടികളടക്കമുള്ളവർക്ക് പരിക്കേറ്റിട്ടുണ്ട്. കേണിച്ചിറ പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.