മുത്തങ്ങയിൽ അതിമാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
ബത്തേരി : മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ ബസ് യാത്രികനില്‍ നിന്നും അതിമാരക മയക്കുമരുന്നായ എം.ഡി.എം.എ പിടികൂടി. മൈസൂര്‍ – കോഴിക്കോട് കര്‍ണാടക എസ്.ആര്‍.ടി.സി ബസ്സിലെ യാത്രക്കാരനായ കോഴിക്കോട് കടലുണ്ടി ചാലിയം ചിറ്റവീട്ടില്‍ മുഹമ്മദ് ഉവൈസ് (26) ആണ് പിടിയിലായത്. ഇയാളിൽ നിന്നും 1.5 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു.
ബത്തേരി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി.ഷറഫുദ്ദീൻ, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജോസഫ് പി.എ, പ്രിവന്റീവ് ഓഫീസര്‍മാരായ കെ.വി വിജയകുമാര്‍, എം.ബി ഹരിദാസന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ചാള്‍സ് കുട്ടി, നിഷാദ് എന്നിവരുടെ സംഘം നടത്തിയ വാഹന പരിശോധനയിലാണ് ഇയാൾ പിടിയിലായത്.