രാജീവ് ഗാന്ധി എം.ആർ.എസ് നൂൽപ്പുഴയിൽ എസ്.പി.സി അവധിക്കാല ക്യാമ്പ് നടത്തി
നൂൽപ്പുഴ : രാജീവ്‌ഗാന്ധി എം.ആർ.എസ് നൂൽപ്പുഴയിൽ എസ്.പി.സി ക്യാമ്പ് നടത്തി. മൂന്ന് ദിവസങ്ങളിലായി നടന്ന അവദിക്കാല ക്യാമ്പ് സുൽത്താൻ ബത്തേരി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ.പി ബെന്നി ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ കെ.പി ഷാജു അദ്യക്ഷത വഹിച്ചു.
ക്യാമ്പിൽ പൊലീസ്, ഫയർ ഫോഴ്സ്, ട്രാഫിക്, സഹജയോഗ, മോട്ടിവേഷൻ മുതലായ വിവിധ ഡിപ്പാർട്മെന്റുകളുടെ ക്ലാസുകൾ നടന്നു. എക്സൈസ് ഡിപ്പാർട്മെന്റ് വിമുക്തി മിഷൻ ലഹരി വിരുദ്ധ റാലി നടത്തി. കുട്ടികളുടെ വിവിധ കലാ കായിക പ്രവർത്തനങ്ങളും നടന്നു. മികച്ച കേഡറ്റുകൾ ആയി സീനിയർ കേടെറ്റ് ആയ ബാലൻ, ശിവനന്ദന എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.
സി.പി.ഒ സിദ്ധാർഥ് പ്രഭാകരൻ, എസ്.സി.പി.ഒ സി.നിഷ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ഡി.ഐ മാരായ കുമാരൻ, സിജു എന്നിവർ പരേഡ് പഠിപ്പിച്ചു. ക്യാമ്പിലെ വിവിധ ചടങ്ങുകളിൽ സീനിയർ സുപ്രണ്ട് രാജലക്ഷ്മി, സീനിയർ അസിസ്റ്റന്റ് അശോകൻ എംസി, പ്രിൻസിപ്പൽ സുരേഷ് ബാബു, നൈജിൻ ജോസ് എന്നിവർ പങ്കെടുത്തു. മാനേജർ സതീഷ് കുമാർ ഫ്ലാഗ് താഴ്ത്തിയതോടെ ക്യാമ്പ് അവസാനിച്ചു.