ദേശീയ ചിത്രരചനാ മത്സരം
കൽപ്പറ്റ : ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ നടത്തുന്ന ദേശീയ ചിത്രരചനാ മല്‍സരം സെപ്റ്റംബര്‍ 17 ന് രാവിലെ 9.30 മുതല്‍ കല്‍പ്പറ്റ എസ്.ഡി.എം.എല്‍.പി സ്‌കൂളില്‍ നടക്കും.
മൂന്ന് വിഭാഗങ്ങളിലായി 5 മുതല്‍ 16 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. ഭിന്നശേഷി വിഭാഗത്തിലെ 5 മുതല്‍ 18 വയസ്സുവരെയുള്ള കുട്ടികള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം.
ചിത്രരചനകള്‍ ക്രയോണ്‍, വാട്ടര്‍ കളര്‍, ഓയില്‍ കളര്‍, പേസ്റ്റല്‍ ഇവയില്‍ ഏതെങ്കിലും ഒരു മീഡിയത്തില്‍ വരയ്ക്കാവുന്നതാണ്. ചിത്രം വരയ്ക്കുന്നതിനുള്ള പേപ്പര്‍ ഒഴികെയുള്ള സാമഗ്രികള്‍ കുട്ടികള്‍ കരുതണം. 40 സെ.മി * 50 സെ.മി (16 * 20) വലിപ്പമുളള പേപ്പറിലാണ് ചിത്രം വരയ്‌ക്കേണ്ടത്.
ഭിന്നശേഷി വിഭാഗത്തിലുള്ള കുട്ടികള്‍ ആയത് തെളിയിക്കുന്നതിനുള്ള സാക്ഷ്യ പത്രം ഹാജരാക്കണം. ജനന തിയ്യതി, വയസ്സ് എന്നിവ തെളിയിക്കാനുള്ള സാക്ഷ്യപ്രതവും ഹാജരാക്കണം. 2 മണിക്കൂറാണ് മത്സര സമയം.
ജില്ലാ തലത്തില്‍ ആദ്യ മൂന്ന് സ്ഥാനം ലഭിക്കുന്ന രചനകള്‍ സംസ്ഥാന തല മല്‍സരത്തിന് അയക്കുകയും സംസ്ഥാന തലത്തില്‍ സമ്മാനാര്‍ഹമാകുന്നത് ദേശീയ തലത്തില്‍ പരിഗണിക്കുന്നതുമാണ്.
ചിത്രം വരയ്ക്കുന്നതിനുളള വിഷയം മത്സര സമയത്ത് നല്‍കും. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ https://forms.gl/nciXast3fgbgZhdz8 എന്ന ലിങ്കിലൂടെ ഗൂഗിള്‍ ഫോമില്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9446695426, 9048010778, 9446035916.