മുത്തങ്ങയിൽ സംയുക്ത വാഹന പരിശോധയിൽ എംഡിഎംഎയും കഞ്ചാവും പിടികൂടി
ബത്തേരി : മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ വയനാട് ജില്ല പോലീസ് ഡോഗ് സ്‌ക്വാഡ്, ലഹരി വിരുദ്ധ സ്‌പെഷല്‍ സ്‌ക്വാഡ്, വനം വകുപ്പ് എന്നിവർ സംയുക്തമായി നടത്തിയ വാഹന പരിശോധനയിൽ എംഡിഎംഎയും കഞ്ചാവും പിടികൂടി.
10 ഗ്രാം കഞ്ചാവുമായി കോഴിക്കോട് കൊടിയത്തൂര്‍ സ്വദേശി ഉറവിങ്കല്‍ വീട്ടില്‍ ഒ.സിറാജുദ്ദീന്‍ (30) എന്നയാളെയും, 0.4 ഗ്രാം എം.ഡി.എം.എയുമായി കോഴിക്കോട് കിനാലൂര്‍ കുളത്തുവയല്‍ വീട്ടില്‍ കെ.വി അജ്മല്‍ (24) എന്ന ആളെയും അറസ്റ്റ് ചെയ്തു.
എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി.ഷറഫുദ്ദീന്‍, ഡാന്‍സാഫ് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ അഖില്‍, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഷെഫീഖ് ടി.ച്ച്, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ബാബു.ജി, പ്രിവന്റീവ് ഓഫീസര്‍ കെ.വി വിജയകുമാര്‍, ഹരിദാസന്‍ എം.പി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ചാള്‍സ് കുട്ടി, നിഷാദ് എന്നിവര്‍ പങ്കെടുത്തു.
പ്രതികളെ തുടര്‍ നടപടികള്‍ക്കായി സുല്‍ത്താന്‍ ബത്തേരി എക്‌സൈസ് റെയിഞ്ച് ഓഫീസില്‍ ഹാജരാക്കി.