ലഹരിവിരുദ്ധ റാലി സംഘടിപ്പിച്ചു
ബത്തേരി: വിമുക്തി ലഹരിവര്‍ജ്ജന മിഷന്റെ ഭാഗമായി സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ നൂല്‍പ്പുഴ രാജീവ് ഗാന്ധി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ളിലെ എസ്.പി.സി വിദ്യാര്‍ത്ഥികളുമായി സഹകരിച്ച് ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു.
സ്‌കൂള്‍ എസ്.പി.സി കോഡിനേറ്റര്‍മാരായ സിദ്ധാര്‍ത്ഥന്‍, നിഷ.സി എന്നിവര്‍ ചേര്‍ന്ന് റാലി ഫ്‌ളാഗ് ഓഫ് ചെയ്തു. ബത്തേരി റേഞ്ചിലെ വിമുക്തി കോഡിനേറ്റര്‍മാരായ പ്രിവന്റീവ് ഓഫീസര്‍ രാജേഷ്.എം, സിവില്‍ എക്‌സൈസ് ഓഫീസര്‍ അനൂപ് കുമാര്‍ എന്നിവര്‍ റാലിക്ക് നേതൃത്വം നല്‍കി.