കുടിവെള്ള പദ്ധതിക്ക് സ്ഥലം ആവശ്യമുണ്ട്
മേപ്പാടി ഗ്രാമപഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന ജലജീവന്‍ മിഷന്‍ കുടിവെള്ള പദ്ധതിക്കായി ബൂസ്റ്റര്‍ സ്റ്റേഷന്‍ കം ഓവര്‍ ഹെഡ് ഡിസിട്രിബ്യൂഷന്‍ ടാങ്ക് സ്ഥാപിക്കുന്നതിന് കോട്ടപ്പടി വില്ലേജിലെ നെടുമ്പാല പുതുക്കുടിമുക്ക് പ്രദേശത്ത് പ്രധാന റോഡിന് സമീപത്തായി 20 സെന്റ് സ്ഥലം ആവശ്യമുണ്ട്.
സ്ഥലം സൗജന്യമായോ ന്യായവിലക്കോ വിട്ടുനല്‍കാന്‍ താല്‍പര്യമുള്ളവരില്‍ നിന്നും നിബന്ധനകള്‍ക്ക് വിധേയമായി താത്പര്യപത്രം ക്ഷണിച്ചു. ബന്ധപ്പെട്ട ഭൂമി അനുബന്ധ രേഖകളുടെ പകര്‍പ്പ് സഹിതം സെപ്തംബര്‍ 19 ന് 5 നകം താത്പര്യപത്രം ഓഫീസില്‍ നേരിട്ടോ, തപാല്‍ മുഖേനയോ ലഭ്യമാക്കണം. കൂടുതല്‍ വിവരങ്ങള്‍ പഞ്ചായത്ത് ഓഫീസില്‍ നിന്നും പ്രവര്‍ത്തി ദിവസങ്ങളില്‍ ലഭ്യമാകും. ഫോണ്‍: 04936 282422.