അക്കൗണ്ടിങ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു
ബത്തേരി : സുൽത്താൻ ബത്തേരി നഗരസഭയിൽ കുടുംബശ്രീവഴി നടപ്പാക്കുന്ന ദേശീയ നഗര ഉപജീവനമിഷൻ പദ്ധതിയുടെ ഭാഗമായി തുടങ്ങുന്ന അക്കൗണ്ടിങ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. കോഴ്‌സ് സൗജന്യമാണ്. ബത്തേരി നഗരസഭയിലെ സ്ഥിരതാമസക്കാരായ 18 വയസ്സിനും 35- നും ഇടയിൽ പ്രായമുള്ള യുവതീ യുവാക്കൾക്ക് അപേക്ഷിക്കാം.
വാർഷിക വരുമാനം ഒരുലക്ഷം രൂപയിൽ താഴെയായിരിക്കണം. പ്ലസ്ടു കൊമേഴ്‌സാണ് വിദ്യാഭ്യാസയോഗ്യത. താത്‌പര്യമുള്ളവർ സെപ്റ്റംബർ നാലിനുള്ളിൽ നഗരസഭയിലെ എൻ.യു.എൽ.എം. വിഭാഗത്തിൽ പേര് രജിസ്റ്റർചെയ്യണം. ഫോൺ: 9605037898.