കൈനാട്ടി ജനറൽ ആശുപത്രിയിൽ പട്ടാപ്പകൽ മോഷണം ; ഒ.പി ടിക്കറ്റ് എടുക്കുന്നതിനിടെ കുഞ്ഞിന്റെ പാദസരം മോഷ്ടിച്ചു
കൽപ്പറ്റ : കൈനാട്ടി ജനറൽ ആശുപത്രിയിൽ പട്ടാപ്പകൽ മോഷണം. ഒ.പി ടിക്കറ്റ് എടുക്കുന്നതിനിടെ കുഞ്ഞിന്റെ പാദസരം മോഷ്ടിച്ചു.
ഓഗസ്റ്റ് 30 ന് ഡോക്ടറെ കാണിക്കാൻ ഒ.പി ടിക്കറ്റ് എടുക്കുന്നതിനിടയിലാണ് തൊട്ടു പുറകിൽ നിന്ന സ്ത്രീ കുഞ്ഞിന്റെ പാദസരം മോഷ്ടിച്ചത്.
മുട്ടിൽ പരിയാരത്തുള്ള കുടുംബം ഡോക്ടറെ കാണാനായി ഒ.പി ടിക്കറ്റ് എടുക്കുന്നതിനിടയിൽ ഒരു സ്ത്രീ വന്ന് കുഞ്ഞിന്റെ പാദസരം അഴിച്ചു കൊണ്ടു പോകുന്നത് ആശുപത്രിയിലെ സി.സി ടി.വി ദൃശ്യത്തിൽ വ്യക്തമായിട്ടുണ്ട്. കൽപ്പറ്റ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.