കൽപ്പറ്റയിൽ ബസ് യാത്രക്കാരനിൽ നിന്നും എംഡി എംഎ പിടികൂടി
കൽപ്പറ്റയിൽ ബസ് യാത്രക്കാരനിൽ നിന്നും അതിമാരക മയക്കുമരുന്നായ എം.ഡി.എം.എ പിടികൂടി. കൊല്ലം സ്വദേശി ഗോപാലകൃഷ്ണനാണ് പിടിയിലായത്. മൈസൂരിൽ നിന്നും കോഴിക്കോട്ടേക്കുള്ള കെ.എസ്.ആർ.ടി.സി ബസിൽ യാത്ര ചെയ്യുകയായിരുന്നു. രഹസ്യ വിവരത്തെ തുടർന്ന് എക്സൈസ് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. ഇയാളിൽ നിന്നും 20 ഗ്രാം എം.ഡി.എം.എ പിടികൂടി.