ജില്ലാ സ്റ്റേഡിയത്തില്‍ നിയമനം
കൽപ്പറ്റ : ജിനചന്ദ്രന്‍ സ്മാരക ജില്ലാ സ്റ്റേഡിയത്തില്‍ ഇലക്ട്രീഷ്യന്‍ കം പ്ലംബര്‍, സെക്യൂരിറ്റി കം ഡ്രൈവര്‍ തസ്തികകളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.
കൂടിക്കാഴ്ച്ച യഥാക്രമം സെപ്തംബര്‍ 13, 14 തീയതികളില്‍ രാവിലെ 10.30 ന് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസില്‍ നടക്കും.
യോഗ്യത: ഇലക്ട്രീഷ്യന്‍ കം പ്ലംബര്‍ – ഐ.ടി.ഐ ഇലക്ട്രീഷ്യന്‍ സര്‍ട്ടിഫിക്കറ്റും പ്ലംബിങ്ങില്‍ പ്രവൃത്തി പരിചയവും. സെക്യൂരിറ്റി കം ഡ്രൈവര്‍ – ഹെവി ഡ്രൈവിംഗ് ലൈസന്‍സും സെക്യൂരിറ്റി മേഖലയില്‍ പ്രവൃത്തി പരിചയവും. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയും ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം കൂടിക്കാഴ്ച്ചയ്ക്ക് ഹാജരാകണം.