ബസ് ഡ്രൈവറെ അകാരണമായി പോലീസ് കയ്യേറ്റം ചെയ്തെന്ന് ; പുൽപ്പള്ളിയിൽ സ്വകാര്യ ബസ്സുകൾ പണിമുടക്കുന്നു
പുൽപ്പള്ളി : പുൽപ്പള്ളിയിലെ സ്വകാര്യ ബസ് ഡ്രൈവറെ അകാരണമായി പോലീസ് കയ്യേറ്റം ചെയ്തെന്ന് ആരോപിച്ച് പുൽപ്പള്ളിയിൽ സ്വകാര്യ ബസ്സുകൾ പണിമുടക്കുന്നു. ഇന്നലെ വൈകിട്ട് ബസ് സ്റ്റാൻഡിൽ വെച്ച് മർദിച്ചതായാണ് പരാതി.
എന്നാൽ സ്കൂൾ വിദ്യാർത്ഥികൾക്ക് യാത്രാനുമതി നിഷേധിച്ചത് ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട പ്രകോപനമാണ് ആരോപണങ്ങൾക്ക് പിന്നില്ലെന്നും, മർദിച്ചതായുള്ള പരാതി അടിസ്ഥാന രഹിതമെന്നും പോലീസ് വ്യക്തമാക്കി.