രാജ്യത്തെ സാമ്പത്തിക വളര്‍ച്ചാ നിരക്കില്‍ വന്‍വര്‍ദ്ധന ; ഒരു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്ക്
രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചാ നിരക്കില്‍ വന്‍ വര്‍ധന. സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ ജിഡിപി വളര്‍ച്ച 13.5 ശതമാനമാണ് രേഖപ്പെടുത്തിയത്. മുന്‍ വര്‍ഷം അവസാന പാദത്തിലെ 4.1 ശതമാനത്തില്‍നിന്നാണ് വളര്‍ച്ചാനിരക്കിലെ കുതിപ്പ്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആദ്യപാദത്തില്‍ 20.1 ശതമാനമായിരുന്നു വളര്‍ച്ചാ നിരക്ക്. ഉപഭോഗത്തിലെ വര്‍ധനവാണ് വളര്‍ച്ചാനിരക്ക് ഉയരാന്‍ ഇടയാക്കിയത്. ആദ്യപാദത്തില്‍ രേഖപ്പെടുത്തുന്ന രണ്ടാമത്തെ വലിയ വളര്‍ച്ചാ നിരക്കാണിത്.
എന്നാല്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ജിഡിപി 16.2 ശതമാനത്തില്‍ എത്തുമെന്നാണ് റിസര്‍വ് ബാങ്ക് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ സാമ്പത്തിക വിദഗ്ധരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സിന്റെ റിപ്പോര്‍ട്ടില്‍ ജിഡിപി 15.2% എത്തുമെന്നായിരുന്നു. ബ്ലൂംബര്‍ഗിന്റെ സര്‍വേയില്‍ അത് 15.3% ആയിരുന്നു. അതേസമയം, ഈ പാദത്തില്‍ ചൈനയുടെ വളര്‍ച്ച 0.4% ആയിരുന്നു.