ബത്തേരിയിൽ സൗജന്യ മെഗാ നേത്രചികിത്സാ ക്യാമ്പ് സെപ്റ്റംബർ 10 ന്
ബത്തേരി: ഹെൽത്ത് വേവ് ഡയഗനോസ്റ്റിക്സ് ആൻഡ് ലാബ്, ബത്തേരി ടൗൺ ലയൺസ് ക്ലബ്ബ് എന്നിവർ കോയമ്പത്തൂർ അരവിന്ദ് ഐ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സൗജന്യ മെഗാ നേത്രചികിത്സാക്യാമ്പ് നടത്തുന്നു. സെപ്റ്റംബർ 10 ന് രാവിലെ മുതൽ അസംപ്ഷൻ സ്കൂളിലാണ് ക്യാമ്പ്.
തിമിരം, ഗ്ലൂക്കോമ, മാലക്കണ്ണ്, കോങ്കണ്ണ് തുടങ്ങിയ അസുഖങ്ങൾക്ക് സൗജന്യ ചികിത്സ ലഭിക്കും. ചികിത്സയ്ക്കായി കോയമ്പത്തൂരിലേക്കു പോകുന്നവർക്ക് താമസവും യാത്രയുമുൾപ്പെടെ സൗജന്യമാണ്. ബുക്ക് ചെയ്യുന്ന 500 പേർക്കാണ് അവസരം. ഫോൺ: 9037053393.