മുത്തങ്ങയിൽ കഞ്ചാവുമായി യുവാവ് പിടിയില്‍
ബത്തേരി : മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ വച്ച് നടത്തിയ വാഹന പരിശോധനയില്‍ കഞ്ചാവുമായി യുവാവ് പിടിയില്‍. താമരശ്ശേരി കൂടത്തായി നെച്ചോളി വീട്ടില്‍ മുബാറക്ക് (24) ആണ് പിടിയിലായത്. ഇയാളിൽ നിന്നും 40 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. ഇന്ന് രാവിലെ ആർ.ടി.സി ബസ്സിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.
എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി.ഷറഫുദ്ദീന്‍, പ്രിവന്റീവ് ഓഫീസര്‍മാരായ വിജയകുമാര്‍ കെ.വി, ഹരിദാസന്‍ എം.ബി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ചാള്‍സ് കുട്ടി, നിഷാദ്.കെ, ശ്രിജമോള്‍, അനിത എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.