രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളിൽ വർധന ; 24 മണിക്കൂറിനിടെ 7,231 പേർക്ക് രോഗബാധ : 45 മരണം
രാജ്യത്ത് 24 മണിക്കൂറിനിടെ 7,231 കോവിഡ് കേസുകള്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 4,44,28,393 ആയി ഉയര്‍ന്നു. അതേസമയം നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 64,667 ആയി കുറഞ്ഞുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു . 45 മരണങ്ങള്‍ കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണം 5,27,874 ആയി. എന്നാല്‍ രോഗമുക്തി 98.67 ശതമാനമായി ഉയര്‍ന്നതായും മന്ത്രാലയം അറിയിച്ചു. ചികിത്സയിലുള്ളവരുടെ എണ്ണത്തില്‍ 24 മണിക്കൂറിനുള്ളില്‍ 1,065 ആളുകളുടെ കുറവാണ് രേഖപ്പെടുത്തിയത്.
ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.05 ശതമാനമാണ്. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 2.55 ശതമാനമാണ്. രോഗമുക്തരായവരുടെ എണ്ണം 4,38,35,852 ആയി ഉയര്‍ന്നപ്പോള്‍ മരണനിരക്ക് 1.19 ശതമാനമാണ്. 2020 ഓഗസ്റ്റ് 7 ന് ഇന്ത്യയിലെ കോവിഡ് ബാധിച്ചവരുടെ എണ്ണം 20 ലക്ഷം കവിഞ്ഞിരുന്നു. ഈ വര്‍ഷം ജനുവരി 25 ന് നാല് കോടിയായിരുന്നു അതുവരെ കോവിഡ് റിപ്പോര്‍ട്ട് ചെയ്തവരുടെ എണ്ണം.