പുൽപ്പള്ളി സർവ്വീസ് ബാങ്ക് വായ്പാ തട്ടിപ്പ് ; കിസാൻസഭ ധർണ നടത്തി
പുൽപ്പള്ളി : പുൽപ്പള്ളി സർവ്വീസ് സഹകരണ ബാങ്ക് വായ്പാ തട്ടിപ്പിലും യു.ഡി.എഫ് നടത്തിയ ബാങ്ക് കൊള്ളയ്ക്കും എതിരെ കിസാൻ സഭ ധർണ നടത്തി. കിസാൻസഭ ജില്ലാ സെക്രട്ടറി ഡോ. അമ്പി ചിറയിൽ ഉദ്ഘാടനം ചെയ്തു. കിസാൻ മണ്ഡലം സെക്രട്ടറി എൻ.എൻ ബിജു അദ്ധ്യക്ഷത വഹിച്ചു. ടി.ജെ.ചാക്കോച്ചൻ, പി.കെ രാജപ്പൻ, കലേഷ് സത്യാലയം, ടി.വി അനിൽ മോൻ, എ.എ സുധാകരൻ, എസ്.ജി സുകുമാരൻ, സി.കെ ശിവദാസൻ, സി.പി കുര്യൻ, പി.വി പീറ്റർ, കെ.കെ സുരേന്ദ്രൻ, റ്റി.എസ് മാമ്മച്ചൻ, വേലായുധൻ നായർ, സോമൻ നായർ തുടങ്ങിയവർ സംസാരിച്ചു.