മാനന്തവാടിയിലും കഞ്ചാവ് വേട്ട ; അരക്കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
മാനന്തവാടി : 500 ഗ്രാം കഞ്ചാവുമായി നാലുചക്ര ഓട്ടോ ഡ്രൈവര്‍ പിടിയിൽ. ബാവലി ഷാണമംഗലം തണിയാംപടം റിയാസ് (31) ആണ് അറസ്റ്റിലായത്. ഇയാള്‍ ഓടിച്ചിരുന്ന കെ.എല്‍ 73 പി 7812 നമ്പര്‍ നാലുചക്ര ഓട്ടോയും കസ്റ്റഡിയില്‍ എടുത്തു.
മാനന്തവാടി പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ രാംജിത്ത് പി.ജിയും സംഘവും പയ്യമ്പള്ളി താഴെ 54 നടത്തിയ വാഹന പരിശോധനയിലാണ് ഇയാൾ പിടിയിലായത്.
പരിശോധന സംഘത്തിൽ സി.പി.ഒമാരായ ജാസിം ഫൈസല്‍, അജീഷ് പി.കെ, ജിക്‌സണ്‍ ജെയിംസ്, ഹരീഷ്, അഫ്‌സല്‍ എന്നിവരും ഉണ്ടായിരുന്നു.