March 16, 2025

സാമ്പത്തിക വി​ദ​ഗ്ധനും മുന്‍ പ്ലാനിങ് കമ്മീഷന്‍ അംഗവുമായ അഭിജിത് സെന്‍ അന്തരിച്ചു

Share

 

സാമ്പത്തിക വി​ദ​ഗ്ധനും മുന്‍ പ്ലാനിങ് കമ്മീഷന്‍ അംഗവുമായ അഭിജിത് സെന്‍ അന്തരിച്ചു

 

ന്യൂഡല്‍ഹി: സാമ്പത്തിക വി​ദ​ഗ്ധനും മുന്‍ പ്ലാനിങ് കമ്മീഷന്‍ അംഗവുമായ അഭിജിത് സെന്‍ (72) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. തിങ്കളാഴ്ച രാത്രി 11 മണിയോടെ ഹൃദയാഘാതം അനുഭവപ്പെട്ട സെന്നിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചുവെന്ന് സഹോദരന്‍ ഡോ. പ്രണബ് സെന്‍ അറിയിച്ചു.

 

മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായിരുന്ന 2004 – 2014 കാലത്ത് പ്ലാനിങ് കമ്മീഷന്‍ അംഗമായിരുന്നു. കമ്മീഷന്‍ ഓഫ് അഗ്രികള്‍ച്ചറല്‍ കോസ്റ്റ് ആന്‍ഡ് പ്രൈസസിന്റെ ചെയര്‍മാനും ആയിരുന്നു.

1985 കാലത്ത് ജെഎന്‍യുവില്‍ അധ്യാപകനായിരുന്നു. അതിന് മുന്‍പ് സസക്സ്, ഓക്സ്ഫഡ്, കേംബ്രിഡ്ജ്, എസെക്സ് സര്‍വകലാശാലകളിലും അദ്ദേഹം പഠിപ്പിച്ചിരുന്നു.

 

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.