September 20, 2024

137.4 ബില്യണ്‍ ഡോളര്‍ ആസ്തി ; ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പന്നനായി ഇന്ത്യന്‍ വ്യവസായി ഗൗതം അദാനി

1 min read
Share

 

ശതകോടീശ്വരന്‍മാരുടെ ബ്ലൂംബെര്‍ഗിന്റെ പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്ന് ഇന്ത്യന്‍ വ്യവസായി ഗൗതം അദാനി. 137.4 ബില്യണ്‍ ഡോളര്‍ ആണ് അദാനിയുടെ ആസ്തി. ഫ്രാന്‍സിന്റെ ബെര്‍ണാഡ് അര്‍നോള്‍ട്ടിനെ പിന്തള്ളിയാണ് അദാനി ലോകത്തിലെ മൂന്നാമത്തെ വലിയ സമന്നനായി മാറിയത്. ആദ്യമായാണ് ഏഷ്യയില്‍ നിന്നുള്ള ഒരു വ്യക്തി ബ്ലൂംബെര്‍ഗ് ബില്യണയര്‍ സൂചികയിലെ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ ഇടംപിടിക്കുന്നത്.

 

ഫ്രാന്‍സിന്റെ ബെര്‍ണാഡ് അര്‍നോള്‍ട്ട് പ്രമുഖ വ്യവസായിയും, നിക്ഷേപകനും ലോകത്തിലെ ഏറ്റവും വലിയ ആഡംബര ഉല്‍പ്പന്ന കമ്പനിയായ ലൂയി വിറ്റണ്‍ എസ്‌.ഇ – എല്‍.വി.എം.എച്ച്‌ മൊയ്റ്റ് ഹെന്നസിയുടെ സഹസ്ഥാപകനും ചെയര്‍മാനും ചീഫ് എക്സിക്യൂട്ടീവുമാണ്.

 

91.9 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാന്‍ മുകേഷ് അംബാനി 11-ാം സ്ഥാനത്താണ്.

 

കഴിഞ്ഞ മാസം ഗൗതം അദാനി ബില്‍ ഗേറ്റ്‌സിനെ പിന്തള്ളി ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ ധനികനായ വ്യക്തിയായി മാറിയിരുന്നു. 60.9 ബില്യണ്‍ ഡോളര്‍ ആണ് 2022 ല്‍ മാത്രം അദാനി തന്റെ സമ്പത്തിലേക്ക് കൂട്ടിച്ചേര്‍ത്തത്. ഫെബ്രുവരിയില്‍ ഏഷ്യയിലെ ഏറ്റവും ധനികനായ മുകേഷ് അംബാനിയെ അദാനി ആദ്യം മറികടന്നിരുന്നു.

 

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.