പെരിക്കല്ലുരിൽ അരക്കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
പുൽപ്പള്ളി : പെരിക്കല്ലൂരിൽ അരക്കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. പള്ളിക്കുന്ന് ഏച്ചോം മൂഴിയില്‍ ജോബിന്‍ ജേക്കബ് (22) ആണ് പിടിയിലായത്. വയനാട് ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സേനാംഗങ്ങളും പുല്‍പ്പള്ളി പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ അനന്തകൃഷ്ണനും സംഘവും സംയുക്തമായി പെരിക്കല്ലൂര്‍ കടവില്‍ നടത്തിയ പരിശോധനയിലാണ് വില്‍പ്പനക്കായി കയ്യില്‍ കരുതിയ കഞ്ചാവുമായി ഇയാൾ പിടിയിലായത്. സംഭവവുമായി ബന്ധപ്പെട്ട് തുടര്‍ നടപടികള്‍ സ്വീകരിച്ച് വരുന്നതായി പോലീസ് വ്യക്തമാക്കി.