തവിഞ്ഞാലിൽ വാഹനം കഴുകുന്നതിനിടെ ടിപ്പര്‍ ഡ്രൈവര്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു
മാനന്തവാടി : വാഹനം കഴുകുന്നതിനിടെ ടിപ്പര്‍ ഡ്രൈവര്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു. ടിപ്പര്‍ ഡ്രൈവറായ ഒഴക്കോടി മുളളത്തില്‍ ബിജു (43) ആണ് മരിച്ചത്. തവിഞ്ഞാല്‍ തണ്ടേക്കാട് ക്രഷറില്‍ വെച്ച് ടിപ്പര്‍ കഴുകുന്നതിനിടെ കാര്‍വാഷിംഗ് പമ്പിലേക്കുള്ള വയറിലെ സ്വിച്ചില്‍ നിന്നും വൈദ്യുതാഘാതമേറ്റതായാണ് സൂചന. നിലത്തുവീണു കിടന്ന ബിജുവിനെ ക്രഷറിലെ തൊഴിലാളികള്‍ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. കെ.എസ്.ഇ.ബി അധികൃതര്‍ അപകടം നടന്ന സ്ഥലത്തെത്തി പരിശോധന നടത്തി.
പമ്പിലേക്കുള്ള വയര്‍ കണക്ട് ചെയ്ത സ്വിച്ചില്‍ വൈദ്യുതി ലീക്കുണ്ടായിരുന്നതായി പരിശോധനയില്‍ വ്യക്തമായതായി സൂചനയുണ്ട്. ഇതില്‍ നിന്നായിരിക്കാം അപകടം സംഭവിച്ചതെനാണ് അനുമാനം. ചന്ദ്രന്റെയും വസന്തയുടേയും മകനാണ് ബിജു. ബിന്ദുവാണ് ഭാര്യ. നന്ദന, യദുനന്ദന്‍ എന്നിവര്‍ മക്കളാണ്.