ബേസിക് ലൈഫ് സപ്പോർട്ട് പരിശീലന പരിപാടി സംഘടിപ്പിച്ചു
സുൽത്താൻ ബത്തേരി : ഐഡിയൽ സ്നേഹഗിരി സീനിയർ സെക്കണ്ടറി സ്കൂളിൽ ബേസിക് ലൈഫ് സപ്പോർട്ട് പരിശീലന പരിപാടി സംഘടിപ്പിച്ചു. ഡോക്ടർ മൂപ്പൻസ് മെഡിക്കൽ കോളേജുമായി സഹകരിച്ച് നടപ്പാക്കുന്ന ‘ അറിവിലൂടെ ആരോഗ്യം’ എന്ന പദ്ധതിയുടെ ഭാഗമായാണ് പരിശീലനം സംഘടിപ്പിച്ചത്.
സ്കൂളിലെ ഹൈസ്‌കൂൾ വിഭാഗം വിദ്യാർത്ഥികൾ, മുഴുവൻ സ്റ്റാഫ് അംഗങ്ങൾ, പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങൾ ഉൾപ്പെടെ പരിശീലനം പൂർത്തിയാക്കി.
ജീവന് അത്യാഹിതം സംഭവിക്കാൻ സാധ്യതയുള്ള വിവിധ സാഹചര്യങ്ങളെ വിവേകപൂർവ്വം അതിജീവിക്കുവാനും പ്രാഥമിക ജീവൻരക്ഷാ മാർഗ്ഗങ്ങൾ ഉപയോഗപ്പെടുത്താൻ പ്രാപ്തമാക്കുന്നതുമാണ് പ്രസ്തുത പരിശീലനം.
ഡോക്ടർ മൂപ്പൻസ് മെഡിക്കൽ കോളേജ് ലൈഫ് സപ്പോർട്ട് പരിശീലകൻ നിത്യാനന്ദ് നേതൃത്വം നൽകി. സ്കൂൾ മാനേജർ സമീർ സി കെ, പ്രിൻസിപ്പൽ ഷമീർ ഗസാലി, പിടിഎ വൈസ് പ്രസിഡൻറ് ഷാഹുൽഹമീദ് തുടങ്ങിയവർ സംസാരിച്ചു.