തോല്‍പ്പെട്ടിയിലും അതിമാരക മയക്കുമരുന്നായ എം.ഡി.എം.എ പിടികൂടി
മാനന്തവാടി : തോല്‍പ്പെട്ടിയിലും അതിമാരക മയക്കുമരുന്നായ എം.ഡി.എം.എ പിടികൂടി. ബാംഗ്ലൂരിൽ നിന്നും കേരളത്തിലേക്ക് വരികയായിരുന്ന സ്ലീപ്പര്‍ ബസ് യാത്രികനായ മലപ്പുറം കരുവാരക്കുണ്ട് സ്വദേശി ജിന്‍സണ്‍ ജോര്‍ജ് ആണ് പിടിയിലായത്. ഇയാളിൽ നിന്നും 46.420 ഗ്രാം എം.ഡി.എ കണ്ടെടുത്തു.
വയനാട് ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് തോല്‍പ്പെട്ടി എക്സൈസ് ചെക്ക്പോസ്റ്റിൽ നടത്തിയ വാഹനപരിശോധനയിലാണ് ഇയാൾ പിടിയിലായത്. ഇയാള്‍ക്കെതിരെ എന്‍.ഡി.പി.എസ് ആക്ട് പ്രകാരം കേസ്സ് രജിസ്റ്റര്‍ ചെയ്തു.
പരിശോധനയില്‍ മാനന്തവാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സജിത് ചന്ദ്രന്‍, പ്രിവന്റീവ് ഓഫീസര്‍ വി.രാജേഷ് വയനാട്, ജിനോഷ്. പി. ആര്‍ പ്രിവന്റീവ് ഓഫീസര്‍ എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് മാനന്തവാടി,ലത്തീഫ്. കെ എം,പ്രിവന്റീവ് ഓഫീസര്‍ എക്‌സൈസ് ചെക്‌പോസ്റ്റു തോല്‍പ്പെട്ടി, അര്‍ജുന്‍.സി. ഇ.ഒ, ഇ സി.ഒ, മാനന്തവാടി വിപിന്‍ കുമാര്‍. പി.വി, വിപിന്‍. പി.സി.ഇ.ഒ, ഇ സി പി തോല്‍പ്പെട്ടി എന്നിവര്‍ പങ്കെടുത്തു.