അതിമാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയില്‍
കല്‍പ്പറ്റ : അതിമാരക മയക്കുമരുന്നായ 4.4 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. വെങ്ങപ്പള്ളി കാപ്പുമ്മല്‍ വീട്ടില്‍ കെ.ആര്‍ രെജില്‍ (26) ആണ് പിടിയിലായത്. ഇയാള്‍ക്കെതിരെ എന്‍.ഡി.പി.എസ് ആക്ട് പ്രകാരം കേസ്സ് രജിസ്റ്റര്‍ ചെയ്തു.
കല്‍പ്പറ്റ പോലീസ് സബ്ബ് ഇന്‍സ്പെക്ടര്‍ വിഷ്ണു രാജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. ജൂനിയര്‍ സബ്ബ് ഇന്‍സ്പെക്ടര്‍മാരായ മുനീര്‍, മിഥുന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ രതിലാഷ് തുടങ്ങിയവരും പ്രതിയെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.