പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ വയനാട് ജില്ലയുടെ മൂന്നാമത് ഖാസിയായി സ്ഥാനമേറ്റു
കല്‍പ്പറ്റ: വയനാട് ജില്ലയുടെ ഖാസിയായി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ സ്ഥാനമേറ്റു. ഇസ്ലാമിക നിയമങ്ങളനുസരിച്ച് വിധി പ്രഖ്യാപിക്കാനും വിശ്വാസ അനുഷ്ഠാന കര്‍മങ്ങളില്‍ തീര്‍പ്പുകല്‍പ്പിക്കാനും അധികാരമുള്ളയാളാണ് ഖാസി. ജില്ലയുടെ മൂന്നാമത്തെ ഖാസിയായാണ് സാദിഖലി തങ്ങള്‍ ചുമതലയേറ്റത്.
ഡബ്ല്യു.എം.ഒ ജനറല്‍ സെക്രട്ടറി എം.എ മുഹമ്മദ് ജമാല്‍ സാദിഖലി തങ്ങളെ വേദിയില്‍ സ്വീകരിച്ചു. വി. മൂസക്കോയ മുസ്ലിയാര്‍ സ്ഥാനവസ്ത്രം ധരിപ്പിച്ചു. കാഞ്ഞായി മമ്മൂട്ടി മുസ്ലിയാര്‍ തലപ്പാവണിയിച്ചു. എസ്.എം.എഫിന്റെ 25 പഞ്ചായത്ത് അംഗങ്ങള്‍ ചേര്‍ന്നന്നാണ് തങ്ങളെ ജില്ലയുടെ ഖാസിയായി സ്ഥാനാരോഹണം നടത്തിയത്.
കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമാ കേന്ദ്രകമ്മിറ്റി ജോ.സെക്രട്ടറി കൊയ്യോട് ഉമര്‍ മുസ് ലിയാര്‍ ഉദ്ഘാടനം ചെയ്തു. ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന പ്രസിഡണ്ട് ഡോ. ബഹാഉദ്ദീന്‍ നദ് വി കൂരിയാട് മുഖ്യപ്രഭാഷണം നടത്തി. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ ആമുഖപ്രഭാഷണം നടത്തി. സമസ്ത കേന്ദ്ര മുശാവറ അംഗവും ജില്ലാ പ്രസിഡന്റുമായ കെ.ടി ഹംസ മുസ്ലിയാര്‍ അധ്യക്ഷനായി. സയ്യിദ് ശിഹാബുദ്ധീന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ പ്രാര്‍ഥന നടത്തി.
ടി.സിദ്ദീഖ് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, കല്‍പ്പറ്റ നഗരസഭ ചെയര്‍മാന്‍ കേയംതൊടി മുജീബ് സംസാരിച്ചു. എസ്.മുഹമ്മദ് ദാരിമി, എം ഹസന്‍ മുസ്ലിയാര്‍, ഇബ്രാഹിം ഫൈസി വാളാട്, പോള ഇബ്രാഹിം ദാരിമി, കെ.കെ അഹ്മദ് ഹാജി, എം.എ മുഹമ്മദ് ബഷീര്‍, സി.മമ്മുട്ടി, ടി. മുഹമ്മദ്, റാശിദ് ഗസ്സാലി, സഈദ് ജിഫ്രി തങ്ങള്‍, റസാഖ് കല്‍പ്പറ്റ, ശൗഖത്തലി വെള്ളമുണ്ട, പി.സൈനുല്‍ ആബിദ് ദാരിമി, പി.കെ അബൂബക്കര്‍, പി.പി അയ്യൂബ്, കെ.എ നാസര്‍ മൗലവി, അബ്ദുല്ലത്തീഫ് വാഫി, അയ്യൂബ് മുട്ടില്‍, ഹാരിസ് ബാഖവി കമ്പളക്കാട്, പയന്തോത്ത് മൂസ ഹാജി, അഡ്വ. കെ.മൊയ്തു, അസീസ് കോറോം, കാഞ്ഞായി ഉസ്മാന്‍, മൊയ്തീന്‍ കുട്ടി യമാനി, സയ്യിദ് സാബിത് തങ്ങള്‍, കെ.വി.എസ് തങ്ങള്‍, അലി ബ്രാന്‍, മൊയ്തീന്‍ കുട്ടി, കുഞ്ഞബ്ദുള്ള, കെ.സി.കെ തങ്ങള്‍, ജഅഫര്‍ ഹൈത്തമി സംബന്ധിച്ചു. എസ്.എം.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി പി.സി ഇബ്രാഹിം ഹാജി സ്വാഗതം പറഞ്ഞ ചടങ്ങിന് ഇബ്രാഹിം ഫൈസി പേരാല്‍ നന്ദി പറഞ്ഞു.