കല്‍പ്പറ്റ ബസ് സ്റ്റാന്‍ഡ് കേന്ദ്രീകരിച്ച് വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും കഞ്ചാവ് വില്‍പ്പന നടത്തുന്നയാൾ പിടിയിൽ
കല്‍പ്പറ്റ: കല്‍പ്പറ്റ ബസ് സ്റ്റാന്‍ഡ് കേന്ദ്രീകരിച്ച് കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും കഞ്ചാവ് വില്‍പ്പന നടത്തി വന്നയാള്‍ എക്സൈസിന്റെ പിടിയിലായി. പ്രാഞ്ചി എന്ന് വിളിക്കുന്ന വൈത്തിരി കോട്ടപ്പടി പഴയടത്ത് വീട്ടില്‍ ഫ്രാന്‍സിസിനെയാണ് കല്‍പ്പറ്റ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി.പി അനൂപും സംഘവും പിടികൂടിയത്.
നിരവധി കഞ്ചാവ് കേസുകളിലായി നിരവധി തവണ ശിക്ഷിപ്പെട്ടയാളാണ് ഫ്രാന്‍സിസ്. കല്‍പ്പറ്റ പുതിയ ബസ്സ് സ്റ്റാന്റ് പരിസരത്ത് വെച്ച് 104 ഗ്രാം കഞ്ചാവ് ചെറുപൊതികളാക്കി വില്‍പ്പന നടത്തുന്നതിന് ഇടയിലാണ് ഇയാ പിടിയിലായത്. ഇയാളുടെ കൈവശത്ത് നിന്നും കഞ്ചാവ് വിറ്റ വകയില്‍ 1500 രൂപയും, ഒരു മൊബൈല്‍ ഫോണും കണ്ടെടുത്തു. പ്രതിയുടെ മൊബല്‍ നിന്നും വിദ്യാര്‍ത്ഥികള്‍, അന്യ സംസ്ഥാന തൊഴിലാളികള്‍ എന്നിവര്‍ നിരന്തരം കഞ്ചാവിന് വേണ്ടി ബന്ധപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്.
മേല്‍ നടപടികള്‍ക്കായി പ്രതിയെ കല്‍പ്പറ്റ എക്സൈസ് റെയിഞ്ച് ഓഫീസില്‍ ഹാജാരാക്കി. എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ എം.എ രഘു, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ രഞ്ജിത്ത് സി.കെ, അനന്തു എസ്.എസ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു