സംസ്ഥാനത്ത് ഇന്നും സ്വർണ വില കൂടി ; രണ്ടു ദിവസത്തിനിടെ പവന് 400 രൂപയുടെ വർധന
സംസ്ഥാനത്ത് ഇന്നും സ്വർണ വില കൂടി ; രണ്ടു ദിവസത്തിനിടെ പവന് 400 രൂപയുടെ വർധന
സംസ്ഥാനത്ത് ഇന്നും സ്വർണ വില വർധിച്ചു. ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വർധിച്ച് ഗ്രാമിന് 4,750 രൂപയിലും പവന് 38,000 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വർധിച്ച് യഥാക്രമം 4,725 രൂപയിലും പവന് 37,800 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്. ഇതോടെ രണ്ട് ദിവസം കൊണ്ട് ഗ്രാമിന് 50 രൂപയും പവന് 400 രൂപയും വർധിച്ചു.
ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില ആഗസ്ത് 23 ന് രേഖപ്പെടുത്തിയ ഗ്രാമിന് 4,700 രൂപയും പവന് 37,600 രൂപയുമാണ്. ഓഗസ്റ്റ് 13 മുതൽ 15 വരെ രേഖപ്പെടുത്തിയ ഗ്രാമിന് 4,815 രൂപയും പവന് 38,520 രൂപയുമാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന വില.
സംസ്ഥാനത്ത് വെള്ളി വിലയിലും വര്‍ധനവ് ഉണ്ടായി. ഒരു ഗ്രാം വെള്ളിക്ക് ഇന്ന് 61.10 രൂപയാണ് വില. എട്ട് ഗ്രാം വെള്ളിയ്ക്ക് 488.680 രൂപയാണ് വില. പത്ത് ഗ്രാം വെള്ളിക്ക് 611 രൂപയും, ഒരു കിലോഗ്രാമിന് 61,100 രൂപയുമാണ് ഇന്നത്തെ നിരക്ക്.