വളർത്തുനായയെ ക്രൂരമായി വെട്ടി പരിക്കേല്‍പ്പിച്ചു
തലപ്പുഴ : വളർത്തുനായയെ വെട്ടി പരിക്കേല്‍പ്പിച്ചതായി പരാതി. വെണ്‍മണി ചെന്നിലാര ബാലകൃഷ്ണന്റെ നായയെയാണ് തിങ്കളാഴ്ച രാത്രി അജ്ഞാതര്‍ വെട്ടി പരിക്കേല്‍പ്പിച്ചത്. നായയുടെ മുഖത്താണ് വെട്ടേറ്റത്. ഒരു കണ്ണ് പൂര്‍ണമായും തകര്‍ന്നു. ആഴത്തില്‍ മുറിവേറ്റ നായ അവശ നിലയിലാണുള്ളത്.
രാത്രി അഴിച്ചുവിട്ടതിനെ തുടര്‍ന്ന് റോഡിലേക്ക് പോയപ്പോഴാണ് ആക്രമിക്കപ്പെട്ടതെന്നും, മുറിവേറ്റതോടെ വീട്ടിലേക്ക് കരഞ്ഞുകൊണ്ട് തിരിച്ചെത്തുകയായിരുന്നുവെന്നും ഉടമസ്ഥന്‍ ബാലകൃഷ്ണന്‍ പറഞ്ഞു. മുമ്പും സമാന രീതിയില്‍ ഇവിടെ നായയെ വെട്ടി പരിക്കേല്‍പ്പിച്ചിട്ടുണ്ടെന്നും ബാലകൃഷ്ണന്‍ പറഞ്ഞു.