റോഡിലെ കുഴിയിൽ വീണ് രാജ്യത്ത് പ്രതിവര്‍ഷം 2300 ഓളം പേര്‍ മരിക്കുന്നതായി കേന്ദ്രം
റോഡിലെ കുഴിയിൽ വീണ് രാജ്യത്ത് പ്രതിവര്‍ഷം 2300 ഓളം പേര്‍ മരിക്കുന്നതായി കേന്ദ്രം
റോഡിലെ കുഴികള്‍ മൂലം ഉണ്ടാക്കുന്ന അപകടങ്ങളെത്തുടര്‍ന്ന് രാജ്യത്ത് പ്രതിവര്‍ഷം ശരാശരി 2300 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്നുവെന്ന് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം പുറത്തിറക്കിയ 2016 മുതല്‍ 2020 വരെയുള്ള കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2021 ലെ കണക്ക് ഇതുവരെയും കേന്ദ്ര സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചിട്ടില്ല.
ഇതിനിടെ ദേശീയപാതയിലെ കുഴികളും, ശോചനീയാവസ്ഥയും അധികൃതരെ അറിയിക്കുന്നതിന് പ്രത്യേക മൊബൈല്‍ ആപ്പും, ഓണ്‍ലൈന്‍ സംവിധാനവും ഉടന്‍ നിലവില്‍ വരുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ദേശീയപാത അതോറിറ്റിയാണ് പുതിയ സംവിധാനം തയ്യാറാക്കുന്നത്. ലഭിക്കുന്ന പരാതികളില്‍ നടപടിയെടുക്കുന്നതിന് സമയപരിധി നിശ്ചയിക്കും. അതില്‍ വീഴ്ച വരുത്തിയാല്‍ പിഴ ഉള്‍പ്പടെയുള്ള ശിക്ഷാനടപടികള്‍ ഈടാക്കുന്നതിനുള്ള വ്യവസ്ഥ കൊണ്ടുവരുമെന്നും കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.