മുത്തങ്ങയിൽ ബെക്കില്‍ കടത്തുകയായിരുന്ന എംഡിഎംഎയും, കഞ്ചാവുമായി യുവാവ് പിടിയിൽ
ബത്തേരി : മുത്തങ്ങ എക്‌സൈസ് ചെക്‌പോസ്റ്റില്‍ വച്ച് നടത്തിയ വാഹന പരിശോധനയില്‍ ബെക്കില്‍ കടത്തുകയായിരുന്ന 7.82 ഗ്രാം എം.ഡി.എം.എയും 30 ഗ്രാം കഞ്ചാവുമായി യുവാവ് പിടയില്‍.
കോഴിക്കോട് ചാത്തമംഗലം എരഞ്ഞോടി പൊയിലില്‍ വീട്ടില്‍ മുഹമ്മദ് അബ്ഷര്‍ (20) നെയാണ് മുത്തങ്ങ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി.ഷര്‍ഫുദീനും സംഘവും പിടികൂടിയത്.
ഇയാൾ സഞ്ചരിച്ച കെ.എല്‍ 11സി 5019 നമ്പര്‍ ബൈക്കും കസ്റ്റഡിയിലെടുത്തു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ഷഫീഖ് റ്റി.എച്ച്, പ്രിവന്റീവ് ഓഫീസര്‍മാരായ വിജയകുമാര്‍ കെ.വി, ഹരിദാസന്‍ എം.ബി, ചാള്‍സ് കുട്ടി റ്റി.ഇ, നിഷാദ് വി.ബി, വനിതാ സിവില്‍ ഓഫീസര്‍മാരായ ബിന്ദു കെ.കെ, സുദിവ്യ റ്റി.പി എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.