120 പായ്ക്കറ്റ് ഹാൻസുമായി യുവാക്കൾ പിടിയിൽ
പനമരം : പനമരത്ത് 120 പായ്ക്കറ്റ് ഹാൻസുമായി യുവാക്കൾ പിടിയിൽ. പനമരം എരനെല്ലൂരിൽ പെട്ടിക്കട നടത്തുന്ന നെല്ലിയമ്പം സ്വദേശിയായ ചോലയിൽ നൗഷാദ് (37), മേച്ചേരി പുളിക്കൽ വീട്ടിൽ ഹരികൃഷ്ണൻ (20), നെല്ലിയമ്പം തച്ചുപറമ്പിൽ വീട്ടിൽ മുഹമ്മദ് ഷാഫി (36) എന്നിവരെയാണ് പനമരം പോലീസ് പിടികൂടിയത്.
രഹസ്യവിവരത്തെ തുടർന്ന് പനമരം പോലീസ് നടത്തിയ അന്വേഷണത്തിൽ എരനെല്ലൂരിൽ വെച്ചാണ് നൗഷാദിന്റെ പക്കൽ നിന്നും ഹാൻസ് കണ്ടെടുത്തത്. തുടർന്ന് ചോദ്യം ചെയ്യലിലാണ് മറ്റു പ്രതികളുടെയും കാറിലും കൈവശത്ത് നിന്നുമായി ഹാൻസ് പിടികൂടിയത്. നൗഷാദ് സമാന കേസിൽ മുമ്പും പ്രതിയാണ്.
പനമരം പോലീസ് ഇൻസ്പെക്ടർ കെ.എ എലിസബത്ത്, സി.പി.ഒമാരായ കെ.മോഹൻദാസ്, എം.എ ഷിഹാബ്, ഡ്രൈവർ സി.പി. ജയേഷ് തുടങ്ങിയവരുടെ സംഘമാണ് ഇവരെ പിടികൂടിയത്.