ബത്തേരിയിൽ അതിമാരകമയക്കുമരുന്നായ എം.ഡി.എം.എ യുമായി യുവാവ് പിടിയിൽ
സുൽത്താൻ ബത്തേരി : അതിമാരകമയക്കുമരുന്നായ എം.ഡി.എം.എ യുമായി യുവാവ് പിടിയിൽ. ബാഗ്ലൂർ കോഴിക്കോട് സ്വിഫ്റ്റ് ബസ്സിലെ യാത്രക്കാരനായ തൊടുപുഴ സ്വദേശി മുഹമ്മദ് യാസിർ ( 25 ) പിടിയിലായത്.
ഓണം സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി സുൽത്താൻ ബത്തേരി എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ വി.ആർ ജനാർദ്ധനനും സംഘവും കഴിഞ്ഞ ദിവസം രാത്രി 8.30 ന് മുത്തങ്ങ പൊൻകുഴിയിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. ഇയാളിൽ നിന്നും 50 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു.
പ്രിവൻ്റീവ് ഓഫീസർമാരായ രാജേഷ് എം, ഉമ്മർ വി.എ , സിവിൽ എക്സൈസ് ഓഫീസർമാരായ വിഷ്ണു എം.ഡി, ശിവൻ ഇ.ബി എക്സൈസ് ഡ്രൈവർ അൻവർ സാദത്ത് എൻ.എം എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.