September 20, 2024

കൽപ്പറ്റയിൽ അതിമാരക മയക്കുമരുന്നായ എം.ഡി.എം.എ യുമായി യുവാക്കള്‍ പിടിയിൽ

1 min read
Share

കല്‍പ്പറ്റ: വയനാട് ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കല്‍പ്പറ്റ പോലീസ് സബ്ബ് ഇന്‍സ്‌പെക്ടര്‍ വിഷ്ണു രാജുവിന്റെ നേതൃത്വത്തില്‍ അമ്പിലേരി ഭാഗത്ത് നടത്തിയ പരിശോധനയില്‍ 1.0 ഗ്രാം അതിമാരക മയക്കുമരുന്നായ എം.ഡി.എം.എ യുമായി യുവാക്കള്‍ പിടിയിലായി.

കല്‍പ്പറ്റ മുണ്ടേരി സ്വദേശികളായ തെക്കുംതൊടി വീട്ടില്‍ ഷിബിലി (28), ചെറ്റക്കണ്ടി വീട്ടില്‍ അജ്മല്‍ (39) എന്നിവരാണ് പിടിയിലായത്. ഇവര്‍ക്കെതിരെ എന്‍.ഡി.പി.എസ് ആക്ട് പ്രകാരം കേസ്സ് രജിസ്റ്റര്‍ ചെയ്തു. എ.എസ്.ഐ സാജു, എസ്.സി.പി.ഒ എല്‍ദോ യാകൂബ് , സി.പി.ഒ പ്രശാന്ത് തുടങ്ങിയവരും പ്രതികളെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.