മതിയായ സൗകര്യങ്ങളില്ല ; കെല്ലൂർ വൃദ്ധസദനത്തിലെ അന്തേവാസികളെ മാറ്റിപ്പാര്‍പ്പിച്ചു
മാനന്തവാടി : മതിയായ സൗകര്യങ്ങളില്ലാത്തതിനാല്‍കെല്ലൂരില്‍ പ്രവൃത്തിച്ചു വന്നിരുന്ന വൃദ്ധസദനത്തിലെ അന്തേവാസികളെ സാമൂഹ്യനീതി വകുപ്പ് മാറ്റിപ്പാര്‍പ്പിച്ചു. ഓര്‍ഫനേജ്കണ്‍ട്രോള്‍ ബോര്‍ഡ് അംഗീകാരം റദ്ദ് ചെയ്ത സാഹചര്യത്തിലാണ് സമൂഹ്യനീതി വകുപ്പ് സ്ഥാപനത്തിലെ അന്തേവാസികളെ മാറ്റിപ്പാര്‍പ്പിച്ചത്.
അഭയചാരിറ്റബിള്‍ സൊസൈറ്റിക്ക് കീഴില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന തണല്‍ വൃദ്ധസദനത്തിന്റെ ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡില്‍ നിന്നും ലഭിച്ച അംഗീകാരം 2017 ല്‍ അവസാനിച്ചിരുന്നു. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം ഈ വര്‍ഷം ജൂണില്‍ മെമ്പര്‍ സെക്രട്ടറിയും ബോര്‍ഡംഗങ്ങളും നടത്തിയ പരിശോധനയില്‍ ക്ഷേമസ്ഥാപനങ്ങളിലുണ്ടായിരിക്കേണ്ട സൗകര്യങ്ങളൊന്നും സ്ഥാപനത്തിനില്ലെന്ന് കണ്ടെത്തിയിരുന്നു. അന്തേവാസികളുടെ ആരോഗ്യത്തിനും ജീവനും വേണ്ടസൗകര്യങ്ങള്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിനുണ്ടായിരുന്നില്ല.ഇത് പ്രകാരം അംഗീകാരം റദ്ദ് ചെയ്ത് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നിര്‍ത്തലാക്കുകയും ചെയ്തു.
ഇതേതുടര്‍ന്നാണ് സാമൂഹ്യനീതി വകുപ്പിലെ ഉദ്യോഗസ്ഥരെത്തി സ്ഥാപനത്തിലെ 8 അന്തേവാസികളെ സര്‍ക്കാര്‍ അംഗീകൃത കേന്ദ്രങ്ങളിലേക്ക് മാറ്റിയത്. സാമൂഹ്യനീതി വകുപ്പ് ജില്ലാ ആഫീസര്‍ കെ. അശോകന്‍, സീനിയര്‍ സൂപ്രണ്ട് കെ.കെ പ്രജിത് , സീനിയര്‍ ക്ലര്‍ക്ക് അന്‍വര്‍സാദിഖ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്തേവാസികളെ മാറ്റിയത്.