വാളാട് വാഹനാപകടത്തിൽ ഇരുചക്രവാഹന യാത്രികൻ മരിച്ചു
വാളാട് : ഇരുചക്രവാഹനം അപകടത്തിൽപ്പെട്ട് യാത്രക്കാരൻ മരിച്ചു. വാളാട് വട്ടക്കണ്ടത്തിൽ മാത്യു (കുഞ്ഞേട്ടൻ – 74) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. റോഡ് നവീകരണത്തിൻ്റെ ഭാഗമായി മുടപ്പിനാൽക്കടവിന് സമീപം നിർമിക്കുന്ന കലുങ്കിന് മുകളിലെ താത്കാലിക നടപ്പാലത്തിൽ നിന്ന് നിയന്ത്രണം വിട്ട് ഇരുചക്ര വാഹനവും മാത്യുവും താഴേക്ക് വീഴുകയായിരുന്നു. പാറക്കല്ലിൽ തലയടിച്ച് വീണു കിടക്കുകയായിരുന്ന ഇദ്ദേഹത്തെ മാനന്തവാടിയിലെ വയനാട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഭാര്യ: പരേതയായ റോസമ്മ. മക്കൾ: ബെന്നി, ലിസി, ലൈല, പരേതനായ തോമസ്, ജിഷ. സംസ്കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് കാട്ടിമൂല സെയ്ൻ്റ് സെബാസ്റ്റ്യൻ ദേവാലയ സെമിത്തേരിയിൽ.