വയനാട് ജില്ലാ കളക്ടറുടെ വ്യാജ പ്രൊഫൈല്‍ ഉപയോഗിച്ച് പണം തട്ടാന്‍ ശ്രമം
കൽപ്പറ്റ : വയനാട് ജില്ലാ കളക്ടറുടെ വ്യാജ പ്രൊഫൈല്‍ ഉപയോഗിച്ച് പണം തട്ടാന്‍ ശ്രമം. വയനാട് ജില്ലാ കളക്ടര്‍ എ.ഗീത ഐ.എ.എസിന്റെ ചിത്രം ഉപയോഗിച്ച് നിര്‍മിച്ച വ്യാജ പ്രൊഫൈലില്‍ നിന്നാണ് പണം തട്ടാന്‍ ശ്രമം നടത്തിയത്. ഇതുസംബന്ധിച്ച് ജില്ലാ കലക്ടര്‍ പോലീസില്‍ പരാതി നല്‍കി. വ്യാജ പ്രൊഫൈലുകളെ കരുതിയിരിക്കണമെന്ന് ജില്ലാ കലക്ടര്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു.
വയനാട് ജില്ലാ കലക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ്
വ്യാജന്മാരെ സൂക്ഷിക്കണേ!
എന്റെ പ്രൊഫൈല്‍ ഫോട്ടോ ഡിപി ആക്കിയ ഒരു വ്യാജ വാട്സാപ്പ് അക്കൗണ്ടില്‍ നിന്ന് പണം ആവശ്യപ്പെട്ട് പലരെയും ബന്ധപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം തട്ടിപ്പുകളില്‍ വീഴാതിരിക്കുക. അതില്‍ കാണുന്ന നമ്ബര്‍ ഉപയോഗിക്കുന്ന ആള്‍ക്ക് വാട്സാപ്പ് ഇല്ല എന്നും അന്വേഷണത്തില്‍ മനസിലാകുന്നു. സൈബര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അന്വേഷിച്ച് കര്‍ശ്ശന നടപടി കൈക്കൊള്ളും.
വ്യാജമായി സൃഷ്ടിച്ച ഇത്തരം പ്രൊഫൈലുകള്‍ പലര്‍ക്കും ശല്യമാകുന്നുണ്ട്. നിങ്ങള്‍ ഇത്തരം ഒരു തട്ടിപ്പിന് ഇരയായാല്‍, ഉടനെ സൈബര്‍ പോലീസില്‍ പരാതി നല്‍കുക. നിയമ നടപടികളിലൂടെ മാത്രമേ ഇത്തരം ദുഷ്പ്രവണതയ്ക്ക് അറുതി വരുത്താന്‍ കഴിയൂ. ജാഗ്രതയോടെ സമൂഹ മാധ്യമങ്ങളില്‍ ഇടപെടുകയും, സുരക്ഷിതരായിരിക്കുകയും ചെയ്യുക.